മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.......
ഇറാനെതിരായ സൈനികനടപടി വീണ്ടും ആരംഭിക്കേണ്ടിവന്നാൽ അതിശക്തമായ ആണവേതര ബോംബായ ‘മദർ ഓഫ് ഓൾ ബോംബ്സ്’ (MOAB) അമേരിക്ക പ്രയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ചർച്ചയാകുന്നു. ഇറാനെ ലക്ഷ്യമിട്ടുള്ള വിവിധ ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിയതായാണ് പുറത്തുവരുന്ന വിവരം. ......
ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തർ റിയാൽ വരെ പിഴയുമാണ് ശിക്ഷ. ......
ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഇന്ന് വൈകീട്ട് നടത്താനിരിക്കുന്ന തിരംഗാ മാർച്ചിന് മുന്നോടിയായി സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ വസതിയിലെത്തി ഡൽഹി പോലീസ്. ഝണ്ടേവാലനിലെ വസതിയിലെത്തിയ പോലീസ് സംഘം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് അറിയിക്കുകയും മാർച്ചിൽ നിന്ന് പിന്മാറണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ......
കോഴിക്കോട്: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് ഗുരുഗ്രാം സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി. ......
കൊച്ചി: കളമശേരിയിലെ സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശിനി ശരണ്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിച്ചിരുന്നത് ശരണ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. അടുത്തയാഴ്ച അന്വേഷണ ഏജൻഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ......
വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റിട്ട് ഒക്ടോബർ 18 ന് 5 മാസം തികയുകയാണ്.......
ദോഹ:മരുഭൂമിയുടെ വന്യതയും പാരമ്പര്യത്തിന്റെ പ്രൗഢിയും ഒത്തുചേരുന്ന പരമ്പരാഗത കായികമേളയ്ക്ക് ഖത്തറിന്റെ മണ്ണിൽ ആവേശകരമായ തുടക്കം.ക്യാമൽ റേസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-2027 സീസണിലെ മൂന്നാമത് തദ്ദേശീയ ഒട്ടകപ്പന്തയ മത്സരത്തിനാണ് മണൽത്തരികളെ ആവേശത്തിലാഴ്ത്തി തുടക്കമായത്. പാരമ്പര്യത്തിന്റെ വീറും വാശിയും നെഞ്ചിലേറ്റുന്ന ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിർത്തിയാണ് പന്തയക്കളത്തിൽ അറേബ്യൻ ഒട്ടകങ്ങൾ കാറ്റ വേഗത്തിൽ കുതിച്ചുപാഞ്ഞത്.
ഒക്ടോബർ 26 വരെ നീണ്ടുനിൽക്കുന്ന പന്തയ മാമാങ്കത്തിൽ തുടർച്ചയായി 13 ദിനങ്ങൾ പ്രഭാതങ്ങളിൽ പോരാട്ടങ്ങൾ അരങ്ങേറും. ......
ദോഹ:ഏഷ്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ ഖത്തറിൽ വീണ്ടുമൊരു വൻകര പോരാട്ടത്തിന് ഇന്ന് വിസിൽ മുഴങ്ങുന്നു. രണ്ടാമത് അണ്ടർ-17 ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് (ഒക്ടോബർ 16) ദോഹയിൽ വർണ്ണാഭമായ തുടക്കം. ......